Posts

THIRUVANGOOR HSS

Image
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടൽത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റർ കിഴക്കുമാറി ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയിൽ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങൾ ഏകോദരസഹോദരങ്ങളെപ്പോലെ സഹവർത്തിത്തത്തോടെ കഴിയുന്ന പ്രദേശം. പാരതന്ത്ര്യത്തിൻ്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികൾ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണിൽ. എത്രയോ കലാകാരൻമാർക്ക് ജന്മം നൽകി.ഗ്രാമത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ. Awh ITE ലെ D. El.Ed രണ്ട് സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികൾ ഞങ്ങൾ 5 ദിവസത്തെ ഇൻറൺഷിപ്പുമായി ബന്ധപ്പെട്ട് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലാണ് പോയത്. അയന രാജ് ,അനാമിക കൃഷ്ണ ,അമിത ,അമർനാഥ്,എന്നിവരടങ്ങുന്നതായിരുന്നു ഞങ്ങളുടെ ഗ്രൂപ്പ് . ഗണിതത്തിൽ പരീക്ഷണ രീതി ട്രൈ ഔട്ട്‌  എന്ന വിഷയം അയന രാജ് ചെയ്തു . കലാവിദ്യാഭ്യാസത്തിൽ കവിത ശിൽപം ട്രൈ ഔട്ട്‌ എന്ന വിഷയം അനാമിക കൃഷ്ണ ആയിരുന്നു ചെയ്തത് ....